ബെംഗളൂരുവിൽ വിവാഹ വീട്ടിൽ മലയാളി വിദ്യാർത്ഥികളും അതിഥികളും തമ്മിൽ ഏറ്റുമുട്ടി: PG ഉടമയ്ക്ക് മർദനം | Malayali

ന്യൂ യെലഹങ്ക പോലീസ് കേസെടുത്തു
ബെംഗളൂരുവിൽ വിവാഹ വീട്ടിൽ മലയാളി വിദ്യാർത്ഥികളും അതിഥികളും തമ്മിൽ ഏറ്റുമുട്ടി: PG ഉടമയ്ക്ക് മർദനം | Malayali
Published on

ബെംഗളൂരു: യെലഹങ്കയിൽ വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. ഇരു വിഭാഗവും തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ അപമാനിച്ചു എന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്.(Malayali students and guests clash at wedding house in Bengaluru)

വിവാഹ വീട്ടിലെത്തിയവർ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചുവെന്നാണ് പി ജി ഉടമ പറയുന്നത്. മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനം നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും സംഘർഷത്തിൽ മർദനമേറ്റു.

സംഭവത്തിൽ ന്യൂ യെലഹങ്ക പോലീസ് കേസെടുത്തു. ഇരു വിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇരു വിഭാഗത്തിൽ നിന്നുള്ളവർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹത്തിനെത്തിയവരുടെ പരാതിയിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളി വിദ്യാർത്ഥികളെ പി.ജി. ഉടമയായ ശ്രീനിവാസൻ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും ആരോപിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com