
ചെന്നൈ : കാഞ്ചിപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. നിലമ്പൂർ സ്വദേശി മുഹമ്മദ് അഷ്മിലിനെയാണ് (20) കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. പത്ത് പേരടങ്ങിയ വിദ്യാർഥി സംഘമാണ് കരിങ്കൽ ക്വാറിയോട് ചേർന്നുളള കുളത്തിൽ കുളിക്കാനായി എത്തിയത്. ഇതിനിടെ അഷ്മിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
രാത്രി എട്ട് വരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇന്റേൺഷിപ്പിനെത്തിയതായിരുന്നു വിദ്യാർഥികൾ.