ഡൽഹി : ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. ഇന്നലെയാണ് അപകടം നടന്നത്.
ഇന്നലെ പെട്രോളിംഗ് നടത്തുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് സൈന്യം അറിയിച്ചത്. ആശുപത്രി നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു.നാളെ രാവിലെ നാട്ടിൽ പൊതു ദർശനം ഉണ്ടാകും.