ഭോപ്പാൽ : മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ.ഗോഡ്വിന് ജാമ്യം അനുവദിച്ചു. രാത്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിർബന്ധിത പരിവർത്തനം ആരോപിച്ച് കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സിഎസ്ഐ വൈദികനെ റാത്ലം പോലീസ് അറസ്റ്റ് ചെയ്തത്.
12 ദിവസത്തിന് ശേഷമാണ് ജാമ്യം വൈദികന് ലഭിക്കുന്നത്. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ഗോഡ്വിൻ.