ഡൽഹിയിൽ വൻ ഭീകരാക്രമണ ശ്രമം തകർത്തു: ISIS ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന 2 പേർ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു | ISIS

ഇവർക്ക് ചാവേറുകളാകാനുള്ള പരിശീലനം ലഭിച്ചിരുന്നതായും സൂചനയുണ്ട്.
ഡൽഹിയിൽ വൻ ഭീകരാക്രമണ ശ്രമം തകർത്തു: ISIS ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന 2 പേർ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു | ISIS
Published on

ന്യൂഡൽഹി: ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ അറസ്റ്റിലായതോടെ ഡൽഹിയിൽ വൻ ഭീകരാക്രമണശ്രമം തകർന്നു. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.(Major terror attack attempt foiled in Delhi, 2 suspected ISIS links arrested)

ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇവരെ ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമായി പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെത്തി.

ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി. (Improvised Explosive Device) സ്ഫോടനം നടത്താനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്. ഇവർക്ക് ചാവേറുകളാകാനുള്ള പരിശീലനം ലഭിച്ചിരുന്നതായും സൂചനയുണ്ട്.

ഛഠ് പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സുപ്രധാനമായ ഈ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com