
പുരി: ഒഡീഷയിലെ പുരിജഗന്നാഥ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്‌ച. ക്ഷേത്രത്തിന്റെ ചുവരിൽ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തി(Puri Jagannath temple). ക്ഷേത്രത്തിന്റെ പരിക്രമ പദ്ധതി പാതയിലെ ബാലിസാഹി പ്രവേശന കവാടത്തിന് സമീപമുള്ള ക്ഷേത്ര ചുമരിലാണ് സന്ദേശങ്ങൾ എഴുതിയിരുന്നത്.
"തീവ്രവാദികൾ ക്ഷേത്രം നശിപ്പിക്കും" എന്നാണ് ചുവരിൽ ഉണ്ടായിരുന്നത്. സിസിടിവി ക്യാമറകളും സുരക്ഷാ ഗാർഡുകളും നിരന്തരം നിരീക്ഷിക്കുന്ന പരിക്രമ പാതയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതോടെ പരിഭ്രാന്തി പരന്നു.
മാത്രമല്ല; ക്ഷേത്രത്തിന്റെ സുരക്ഷാ സംബന്ധിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ സുരക്ഷാ ഗാർഡും ക്ഷേത്രത്തിന്റെ സുരക്ഷ കർശനമാക്കാൻ ആവശ്യപ്പെട്ടു.