
ജബൽപൂർ: ജബൽപൂരിലെ ഖിറ്റോളയിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ വൻ കവർച്ച(bank theft). തിങ്കളാഴ്ച രാവിലെ 8.50 നാണ് സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ച, ആയുധധാരികളായ 5 അംഗ സംഘം ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടിയാണ് മോഷണം നടത്തിയത്.
ബാങ്കിൽ 4 ജീവനക്കാർ മാത്രമാണുണ്ടായത്. ബാങ്കിൽ നിന്നും 15 കിലോ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടാക്കൾ അപഹരിച്ചു. മോഷ്ടാക്കൾ ബാങ്കിൽ പ്രവേശിച്ച് 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി മടങ്ങിയതായാണ് വിവരം.
അതേസമയം മോഷ്ടാക്കൾ ഹൈവേ വഴി ജബൽപൂരിലേക്ക് പോയതായാണ് വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികല്ല്കയി തിരച്ചിൽ ആരംഭച്ചതായി പോലീസ് പറഞ്ഞു.