കാഞ്ചീപുരത്തെ വൻ കവർച്ച: 5 മലയാളികൾ തമിഴ്നാട് പോലീസിൻ്റെ പിടിയിൽ, കേരളത്തിലേക്ക് | Robbery

സംഘത്തിലെ മറ്റ് 10 പേരെ കൂടി കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി
കാഞ്ചീപുരത്തെ വൻ കവർച്ച: 5 മലയാളികൾ തമിഴ്നാട് പോലീസിൻ്റെ പിടിയിൽ, കേരളത്തിലേക്ക് | Robbery
Published on

ചെന്നൈ: കാഞ്ചീപുരം ഹൈവേയിൽ നടന്ന വൻ കവർച്ചാ കേസിൽ അഞ്ച് മലയാളികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി രൂപ കവർന്ന സംഭവത്തിലാണ് അറസ്റ്റ്.(Major robbery in Kanchipuram, 5 Malayalis arrested by Tamil Nadu police)

സന്തോഷ്‌, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ്‌ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊല്ലം, പാലക്കാട്‌, തൃശൂർ സ്വദേശികളാണ്. അറസ്റ്റിലായവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പോലീസ് അറിയിച്ചു.

മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ്.യു.വി. തടഞ്ഞായിരുന്നു മോഷണം. സംഘത്തിലെ മറ്റ് 10 പേരെ കൂടി കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി. ഇതിൻ്റെ ഭാഗമായി കാഞ്ചീപുരം പോലീസിൻ്റെ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com