ഡൽഹി ഗീത കോളനിയിൽ വൻ തീപിടിത്തം: വീടുകൾ കത്തി നശിച്ചു, ആളപായമില്ല | Fire

ഡൽഹി ഗീത കോളനിയിൽ വൻ തീപിടിത്തം: വീടുകൾ കത്തി നശിച്ചു, ആളപായമില്ല | Fire

എട്ട് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
Published on

ന്യൂഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വൻ തീപിടുത്തം. പുലർച്ചെ 1:05 ഓടെയാണ് തീപിടുത്തം ഉണ്ടായത്.( Major fire breaks out in Delhi's Geeta Colony)

ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്ന് തന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടർന്നതായും ഫയർ ഓഫീസർ യശ്വന്ത് സിൻഹ പറഞ്ഞു. ഏകദേശം 15-20 ചേരി വാസസ്ഥലങ്ങൾ തീപിടുത്തത്തിൽ നശിച്ചു.

എട്ട് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്തും ഈ പ്രദേശത്ത് തീപിടുത്തമുണ്ടായിരുന്നു.

Times Kerala
timeskerala.com