
ന്യൂഡൽഹി: ബവാന വ്യാവസായിക മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം(fire). ഡി.എസ്ഐ.ഐ,ഡി,സിയിലെ സെക്ടർ -4, എ -31 ലെ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ 4:15 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം ഫാക്ടറിയിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് വിവരം. 22 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.