
കർണാടക: ബാംഗ്ലൂർ വിക്ടോറിയ ആശുപത്രിയിൽ വൻ തീപിടുത്തം(fire). ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിലാണ് അപകടം ഉണ്ടായത്. ഈ സമയം വാർഡിൽ ഉണ്ടായിരുന്ന 26 രോഗികളെ മാറ്റി പാർപ്പിച്ചു.
സ്വിച്ച്ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നു പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഒരു കിടക്ക, രജിസ്റ്റർ പുസ്തകം, മറ്റ് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ ദിവ്യയാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.