ബിഹാറിൽ കാർ ട്രക്കിൽ ഇടിച്ച് വൻ അപകടം; 5 ബിസിനസുകാർ കൊല്ലപ്പെട്ടു | road accident

ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം നടന്നത്.
road accident
Published on

പട്ന: ബിഹാറിലെ പർസ ബസാർ, പട്‌ന-ഗയ-ദോഭി നാലുവരി ദേശീയ പാതയിൽ അമിതവേഗതയിൽ എത്തിയ കാർ ഒരു ട്രക്കിൽ ഇടിച്ചു(road accident). അപകടത്തിൽ 5 ബിസിനസുകാർ കൊല്ലപ്പെട്ടു.

ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം ട്രക്കിൽ ഇടിച്ചു കയറി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഗ്യാസ് കട്ടറുകളും ക്രെയിനും ഉപയോഗിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. \

എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ അപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർ കീടനാശിനി, കാർഷികോൽപ്പന്ന മേഖലയിൽ ബിസിനസ് ചെയ്യുന്നവരാണെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com