ഭാര്യ മറ്റൊരു പുരുഷനോപ്പം ഒളിച്ചോടി, പകരം വീട്ടിയത് 18 സ്ത്രീകളെ കൊന്ന്; പണം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിളിച്ച് വരുത്തിയ ശേഷം തലക്കടിച്ച് കൊല്ലുന്ന മൈന രാമുലു എന്ന കൊടും ക്രിമിനലിന്റെ കഥ | Maina Ramulu

 Maina Ramulu
Published on

2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ് ഒരു മധ്യവയസ്കൻ കൈയിൽ ഒരു കടലാസുമായി സ്റ്റേഷനിൽ പ്രവേശിക്കുന്നത്. സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിച്ച ഉടൻ അയാൾ കൈയിൽ കരുതിയ കടലാസ്സ് ഒരു പോലീസുകാരന് മുന്നിൽ നീട്ടി.

"ഉം, എന്താ കാര്യം ? "

"സർ, എന്റെ ഭാര്യയായെ കാണാനില്ല. അവൾ എവിടേക്ക് പോയി എന്ന് അറിയില്ല"

ആ മനുഷ്യന്റെ വാക്കുകളിൽ പരിഭ്രാന്തി നിറഞ്ഞിരുന്നു. അനന്തയ്യ അയാളുടെ ഭാര്യ കവല വെങ്കടമ്മയെ കാണാനില്ല. എവിടേക്ക് പോയി എന്ന് അയാൾക്ക് ഒരു അറിവും ഇല്ല.

"വെങ്കടമ്മയെ അവസാനമായി കണ്ടെത്ത എന്ന?"

"ഡിസംബർ 30 ന്, അതിനു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല."

അതോടെ വെങ്കടമ്മയുടെ തിരോധാനത്തിൽ പോലീസ് കേസ് എടുക്കുന്നു. വെങ്കടമ്മ പോകാൻ സാധ്യത ഉള്ളടുത്ത് എല്ലാം പോലീസ് അന്വേഷണം നടത്തി. എന്നിട്ടും അവരെ കുറിച്ച് യാതൊരു വിവരും ലഭിക്കുന്നില്ല. ജനുവരി 4 ന്, വെങ്കടമ്മയുടെ മൃതദേഹം അങ്കുഷാപൂർ വില്ലേജിലെ റെയിൽവേട്രാക്കിൽ നിന്നും കണ്ടുകിട്ടി. ഒറ്റനോട്ടത്തിൽ കൊലപാതകം എന്ന് വ്യക്തം. ആളെ തിരിച്ചറിയാതിരിക്കാന്‍ സ്ത്രീയുടെ മുഖം അവരുടെ വസ്ത്രം ഉപയോഗിച്ച് കത്തിച്ച നിലയിൽ. അവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരങ്ങൾ മോഷണം പോയിരിക്കുന്നു. തിരോധാനം കൊലപാതകമായതോടെ പോലീസ് അന്വേഷണം ഉർജ്ജിതമാക്കി.

വെങ്കടമ്മയുടെ കൊലയാളിയെ കണ്ടെത്തുവാൻ പോലീസ് 500 ലധികം സിസിടിവികൾ പരിശോധിക്കുന്നു, ഒടുവിൽ പോലീസ് തേടിയ തുമ്പ് അവർക്ക് ലഭിക്കുന്നു. വെങ്കടമ്മ ഡിസംബർ 3O ന് യൂസഫ്ഗുഡയിലെ ഒരു കള്ളുഷാപ്പിൽ നിന്ന് ഒരു പുരുഷനോടൊപ്പം ഓട്ടോയിൽ കയറുന്നു, ശേഷം ഹൈദരാബാദ് മെട്രോയിൽ കയറി ഇരുവരും ഒടുവിൽ എത്തുന്നത് അങ്കുഷാപൂർ ഗ്രാമത്തിലാണ്. ഇവിടെവച്ചാകും വെങ്കടമ്മയെ കൊലപ്പെടുത്തിയത്. വെങ്കടമ്മയുടെ തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണ കാരണം. കൊലപാതകവും മോഷണവും, ജൂബിലി ഹിൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കുള്ളിൽ ഒരു സംശയം ഉടലെടുക്കുന്നു.തങ്ങൾ തേടുന്ന വെങ്കടമ്മയുടെ കൊലയാളി ഒരു പരമ്പര കൊലയാളിയാണ്. മോഷണവും കൊലപാതകവും അതും സ്ത്രീകളെ. കൊലപാതകി മറ്റാരുമല്ല, ഹൈദരാബാദിന്റെ ഉറക്കം കെടുത്തിയ മൈന രാമലു (Maina Ramulu) എന്ന് ഉറപ്പിക്കുന്നു പോലീസ്.

ഡിസംബർ 10 ന് വെങ്കടമ്മയുടെ കൊലപാതത്തിന് സമാനമായി മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. അതോടെ ആ കൊലയ്ക്കും പിന്നിൽ മൈനയാണ് എന്ന് നിഗമനത്തിൽ പോലീസുകാർ എത്തിച്ചേരുന്നു. പതിനാറു സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാനുഭവിക്കവേയാണ് മൈന അതിവിദഗ്ധമായി പോലീസ് പിടിയിൽ നിന്നും രക്ഷപ്പടുന്നു. മൈനയെ പിടിക്കൂടുവാൻ പോലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചെങ്കിലും അയാളെ കുറിച്ച് യതൊരു തുമ്പും ലഭിച്ചിരുന്നില്ല.

ആരാണ് മൈന ?

തെലങ്കാനയിലെ അരുത്‌ല ഗ്രാമത്തിലാണ് മൈനയുടെ ജനനം. ഏറെ ശാന്തനായ ബാലൻ, സൗമ്യഭാഷി. പഠനത്തിൽ ശരാശരി. ആരോടും അധികമൊന്നും മിണ്ടാത്ത പ്രകൃതം. മൈനയുടെ ആദ്യകാല ജീവിതത്തിന്റെ ഭൂരിഭാഗവും അവ്യക്തത നിറഞ്ഞതാണെങ്കിലും, കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് മൈനയെ തള്ളിവിടുന്നത് അയാളുടെ വിവാഹമായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ തന്റെ സമുദായത്തിലെ ഒരു സ്ത്രീയെ മൈന വിവാഹം കഴിച്ചു. എന്നാൽ പല ബന്ധങ്ങളെയും പോലെ, മൈനയുടെ കുടുംബ ജീവിതത്തിലും വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരുപാടു സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതം ആരംഭിച്ച മൈനയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത് നിരാശയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏതാനം മാസങ്ങൾക്ക് ഉള്ളിൽ മൈനയുടെ ഭാര്യ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടി. അതോടെ അയാളുടെ നില അകെ തകിടം മറിഞ്ഞു. പലരും മൈനയെ ഒരു പരിഹാസ വിഷയമാക്കി മാറ്റി. എന്തോ വലിയ ദുഃഖം അയാളെ വലയം ചെയ്തു. കുറച്ച് അധികം നാളുകൾ അയാൾ ആരോടും മിണ്ടാതെ തള്ളി നിക്കി. ഓരോ ദിവസവും കടന്നു പോകുന്നതിന് അനുസരിച്ച് അയാളുടെ ഉള്ളിൽ വല്ലാത്തൊരു പക ഉടലെടുക്കുവാൻ തുടങ്ങി. തന്നെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം പോയ ഭാര്യയോട് അല്ലായിരുന്നു ആ പക, മറിച്ച് സ്ത്രീയെന്ന വർഗ്ഗത്തോടായിരുന്നു. മൈനയുടെ ഉള്ളിൽ സ്ത്രീകളോട് തോന്നിയ തീർത്താൽ തീരാത്ത പക അയാളെ കൊണ്ടെത്തിച്ചത് അരുംകൊലകളിലേക്കായിരുന്നു.

മൈന രാമുലു 24 വർഷത്തിനിടെ കൊലപ്പെടുത്തിയത് 18 സ്ത്രീകളെ. 2003 നും 2019 നും ഇടയില്‍ ഇയാള്‍ 16 സ്ത്രീകളെയാണ് മൈന കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിന് പണം വാഗ്ദാനം ചെയ്ത സ്ത്രീകളെ സമീപിക്കുന്നു. തെരുവോരങ്ങളിൽ തനിച്ചു നിൽക്കുന്ന സ്ത്രീകളാണ് മൈനയുടെ പ്രധാന ഇര. മദ്യവും പണവും വാഗ്ദാനം ചെയ്ത നഗരത്തിന്റെ തിരക്കുകളിൽ നിന്നും അവരെ ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്നു.

സ്ത്രീകൾ ബോധരഹിതരാകുന്നത് വരെ അവർക്ക് മദ്യം നൽകുന്നു. ഇരകളുടെ ബോധം പോയാൽ, പിന്നെ വൈകില്ല കല്ലോ കട്ടോയ, അല്ലെങ്കിൽ കൈയിൽ കിട്ടുന്നത് എന്തോ ആയിക്കോട്ടെ ഇരയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നു. ചിലപ്പോൾ ഇരയുടെ സാരി കൊണ്ട് തന്നെ അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നു. ശേഷം ഇരകളുടെ പക്കലുള്ള വിലപ്പിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കുന്നു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് ശവശരീരങ്ങൾ ഉപേക്ഷിക്കുന്നു. 2009 ല്‍ ഒരു കൊലക്കേസില്‍ അറസ്റ്റിലായ രാമുലുവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ, 2011 ല്‍ ഏറഗഡ്ഡ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇയാളും അഞ്ച് കൂട്ടാളികളും രക്ഷപ്പെടുകയായിരുന്നു. 2012 മെയ് 13 ന് ബോവൻപള്ളി പോലീസ് മൈനയെ വീണ്ടും അറസ്റ്റ് ചെയുന്നു.

2018 ൽ മൈന പരോളിൽ വീണ്ടും പുറത്ത് ഇറങ്ങുന്നു. ഇതിനിടയിലും മൈന കൊലപാതക പമ്പര തുടർന്നു. ഷാമിർപേട്ടിലും പട്ടാഞ്ചേരുവിലും രണ്ട് സ്ത്രീകളെ കൂടി അയാൾ കൊലപ്പെടുത്തി. തുടർന്ന് അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു. 2020-ൽ, മൈന തെലങ്കാന ഹൈക്കോടതിയിൽ ഒരു അപ്പീൽ സമർപ്പിക്കുന്നു, അതോടെ 2020 ജൂലൈ 31-ന് ജയിൽ മോചിതനായി. ഈ കാലയളവിൽ പോലീസിന്റെ കണ്ണിൽ നിന്നും രക്ഷപ്പെട്ട് അയാൾ വീണ്ടും രണ്ടു സ്ത്രീകളെ കൂടി കൊലപ്പെടുത്തുന്നു. ഡിസംബർ 30 വെങ്കടമ്മയെയും, 10 ന് മറ്റൊരു സ്ത്രീയെയും. വെങ്കടമ്മയുടെ കൊലയാളിയെ കണ്ടെത്തുവാൻ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൈന വീണ്ടും കുടുങ്ങുന്നത്. 2023 ൽ ഹൈദരാബാദ് സെഷൻസ് കോടതി മൈന രാമുലുവിനെ വധശിക്ഷയ്ക്ക് വിധിച്ചു. നിലവിൽ മൈന രാമുലു ഹൈദരാബാദിലെ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com