Mahindra BE6 : മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

Mahindra BE6 : മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍
Published on

കൊച്ചി: മഹീന്ദ്ര തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ എന്നിവയുടെ പായ്ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ചു. ജൂലൈ അവസാന വാരം മുതല്‍ 21.90 ലക്ഷം എന്ന ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ പ്രശസ്തമായ ബിഇ 6, എക്സ്ഇവി 9ഇ എസ്യുവികളുടെ വിതരണം ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് പായ്ക്ക് ടുവിന് ഇപ്പോള്‍ നിലവിലുള്ള 59 കിലോ വാട്ട് വേരിയന്‍റിനൊപ്പം 79 കിലോ വാട്ട് ബാറ്ററി ഓപ്ഷനും ഉണ്ടായിരിക്കും. യഥാക്രമം 500 കിലോമീറ്റര്‍, 400 കിലോമീറ്റര്‍ റേഞ്ചാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഡോള്‍ബി അറ്റ്മോസുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ഫുള്‍ ഗ്ലാസ് റൂഫ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, എക്സ്ഇവി 9ഇയില്‍ ട്രിപ്പിള്‍സ്ക്രീന്‍ വൈഡ് സിനിമാസ്കോപ്പ്, ബിഇ 6 ല്‍ റേസ്-റെഡി ഡിജിറ്റല്‍ കോക്ക്പിറ്റ് എന്നിവയുള്‍പ്പെടെ മഹീന്ദ്രയുടെ അഡ്വാന്‍സ്ഡ് ടെക്നോളജി സ്യൂട്ട് സജ്ജീകരിച്ചാണ് രണ്ട് ബാറ്ററി ഓപ്ഷനുകളും വരുന്നത്. മനോഹരമായ ഐവറി റൂഫ് ഫിനിഷ് ഉള്‍പ്പെടെ പാക്ക് ത്രീയില്‍ നിന്നുള്ള പ്രീമിയം സേജ് ലെതറെറ്റ് ഇന്‍റീരിയറുകള്‍ ഉപയോഗിച്ച് മഹീന്ദ്ര ബിഇ 6 പായ്ക്ക് ടു കൂടുതല്‍ മനോഹരവുമാക്കിയിട്ടുണ്ട്.

ബിഇ 6 പായ്ക്ക് 2 മോഡലിന്‍റെ 59 കിലോവാട്ട് വേരിയന്‍റിന് 21.90 ലക്ഷം രൂപയും, 79 കിലോവാട്ട് വേരിയന്‍റിന് 23.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എക്സ്ഇവി 9ഇ പായ്ക്ക് ടു 59 കിലോവാട്ട് വേരിയന്‍റിന് 24.90 ലക്ഷം രൂപയാണ് വില. 79 കിലോവാട്ട് വേരിയന്‍റിന് 26.50 ലക്ഷം രൂപ നല്‍കണം. ചാര്‍ജറും ഇന്‍സ്റ്റലേഷന്‍ ചെലവും ഉള്‍പ്പെടുത്താതെയുള്ള വിലയാണിത്. 7.2 കെഡബ്ളിയു അല്ലെങ്കില്‍ 11.2 കെഡബ്ളിയു എന്നിങ്ങനെ രണ്ട് ചാര്‍ജര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. എല്ലാ വേരിയന്‍റുകള്‍ക്കും ഡെലിവറി സമയത്തെ വിലകള്‍ ബാധകമായിരിക്കും. നിലവില്‍ ബുക്ക് കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ പായ്ക്ക് 79 കിലോവാട്ട് വേരിയന്‍റിലേക്ക് അവരുടെ ബുക്കിങുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com