മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും | Mahayuti Alliance

മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും | Mahayuti Alliance
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ബിജെപിയില്‍ നിന്നും 15 പേരും ശിവസേനയില്‍ നിന്ന് 8, എന്‍സിപിയില്‍ നിന്ന് 7 എന്നിങ്ങനെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് ബിജെപി കൈവശം വെച്ചേക്കുമെന്നാണ് സൂചന. (Mahayuti Alliance)

10 സ്ഥാനങ്ങള്‍ ഒഴിച്ചിട്ടേക്കും. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി അടക്കം 43 മന്ത്രിമാര്‍ വരെയാകാം. ആഭ്യന്തരം ലഭിച്ചില്ലെങ്കില്‍ റവന്യൂ വകുപ്പ് വേണമെന്ന് ശിവസേന ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യവകുപ്പ് വേണമെന്നാണ് അജിത് പവാര്‍ ആവശ്യപ്പെടുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com