

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണപക്ഷമായ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് എൻസിപി- അജിത്ത് പവാർ പക്ഷ നേതാവ് പ്രഫുൽ പട്ടേൽ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം മഹായുതി സഖ്യം തന്നെയായിരുക്കും സർക്കാർ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ മഹായുതി സർക്കാർ തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.