റഷ്യൻ ബിയർ ക്യാനിൽ മഹാത്മ ഗാന്ധിയുടെ ചിത്രവും ഒപ്പും; സമൂഹമാധ്യമങ്ങളിൽ വിമർശനം | Beer can

റഷ്യൻ ബിയർ ക്യാനിൽ മഹാത്മ ഗാന്ധിയുടെ ചിത്രവും ഒപ്പും; സമൂഹമാധ്യമങ്ങളിൽ വിമർശനം | Beer can
Published on

ന്യൂഡൽഹി: ബിയർ ക്യാനിൽ മഹാത്മ ഗാന്ധിയുടെ ചിത്രവും ഒപ്പും പ്രിന്‍റ് ചെയ്ത റഷ്യൻ മദ്യക്കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയരുന്നു. റഷ്യൻ ബ്രാൻഡായ റിവോർട്ടിന്‍റെ 'മഹാത്മ ജി' എന്ന പേരിലുള്ള ബിയറിന്‍റെ ചിത്രം ഒഡിഷ മുൻമുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകൻ സുപർണോ സത്പതി എക്സിൽ പങ്കുവെച്ചതോടെയാണ് നെറ്റിസൺസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമന്ത്രി മോദിയെയും റഷ്യൻ പ്രസിഡന്‍റിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. (Beer can)

'പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തായ റഷ്യൻ പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കണമെന്ന് അഭ്യർഥിക്കുകയാണ്. റഷ്യയുടെ റിവോർട്ട് ഗാന്ധിയുടെ പേരിൽ ബിയർ വിൽക്കുകയാണ്' -എന്ന കുറിപ്പിനൊപ്പമാണ് സുപർണോ എക്സിൽ ചിത്രം പങ്കുവെച്ചത്. സമൂഹമാധ്യമത്തിൽ വൈറലായ പോസ്റ്റിനു താഴെ നിരവധിപേരാണ് കമന്‍റുമായെത്തിയത്. രാഷ്ട്രപിതാവിനോടുള്ള അപമര്യാദയാണിതെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com