ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 10,000 രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര | Maharashtra Auto Rickshaw and Meter Taxi Driver Welfare Board

ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 10,000 രൂപ വീതം നൽകുമെന്ന് മഹാരാഷ്ട്ര | Maharashtra Auto Rickshaw and Meter Taxi Driver Welfare Board

Published on

മുംബൈ: 65 വയസ്സായ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 10,000 രൂപ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹിക സുരക്ഷയും ആനുകൂല്യങ്ങളും നൽകുന്നതിനായി മഹാരാഷ്ട്ര സർക്കാർ സ്ഥാപിച്ച ഓട്ടോ, ടാക്സി ഡ്രൈവർ ക്ഷേമ ബോർഡ് വഴിയാണ് ധനസഹായം നൽകുന്നത്. (Maharashtra Auto Rickshaw and Meter Taxi Driver Welfare Board)

വ്യാഴാഴ്ച മുംബൈയിൽ നടന്ന മഹാരാഷ്ട്ര ഓട്ടോ റിക്ഷാ ആൻഡ് മീറ്റർ ടാക്സി ഡ്രൈവർ വെൽഫെയർ ബോർഡിന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഡ്രൈവർമാർക്ക് ഇത് ലഭ്യമാകും.

Times Kerala
timeskerala.com