
മുംബൈ: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 16 ന് തുറക്കും(School). നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, ജൂൺ 16 ന് 80 മുനിസിപ്പൽ സ്‌കൂളുകളിലും 'സ്‌കൂൾ പ്രവേശനോത്സവം' ഗംഭീരമായി ആഘോഷിക്കാൻ പദ്ധതിയിടുകയാണ്. ഇതിന്റെ ഭാഗമായി മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പ്രവേശനോത്സവ ഉദ്ഘാടന ദിവസം തിരഞ്ഞെടുത്ത സ്കൂളുകളിൽ നേരിട്ട് സന്ദർശനം നടത്തും.
അന്നേ ദിവസം സ്കൂളുകളിൽ പുഷ്പ വിതരണം, ചോക്ലേറ്റ് വിതരണം, വർണ്ണാഭമായ രംഗോലി ഡിസൈനുകൾ, ക്ലാസ് മുറി അലങ്കാരങ്ങൾ, സെൽഫി പോയിന്റുകൾ, പരമ്പരാഗത ലെസിം, എന്നിവയുൾപ്പെടെ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അന്നേ ദിവസം, വിദ്യാർത്ഥികൾക്ക് പൂർണ്ണമായ പാഠപുസ്തക വിതരണവും നടക്കും. കുട്ടികളെ ആരതി ഉഴിഞ്ഞാവും സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.