
മുംബൈ: ആശുപത്രികളിൽ നിന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകലും മോഷണവും തടയുന്നതിനായി മഹാരാഷ്ട്ര സർക്കാർ ആശുപത്രി കോഡ് പിങ്ക് അവതരിപ്പിച്ചു(Code Pink). തട്ടിക്കൊണ്ടു പോകൽ ശ്രദ്ധയിൽപ്പെട്ടാൽ, ജീവനക്കാർ ഉടൻ തന്നെ ഒരു നിയുക്ത നമ്പറിൽ വിളിച്ച് കോഡ് പിങ്ക് സജീവമാക്കും.
മുഴുവൻ ജീവനക്കാരും ഒരേ സമയം അന്വേഷണത്തിന് ഇറങ്ങുന്നതാണ് കോഡ് പിങ്ക്. കുട്ടിയെ കണ്ടെത്തി കഴിഞ്ഞാൽ "ഓൾ ക്ലിയർ" പ്രഖ്യാപിക്കുകയും ചെയ്യും. നവജാതശിശു മുതൽ 15 വയസ്സിന് താഴെയുള്ള ഏത് കുട്ടിയെയും ആശുപത്രി പരിസരത്ത് നിന്ന് കാണാതായാൽ കോഡ് പിങ്ക് സംവിധാനം പ്രവർത്തനക്ഷമമാകും. കുട്ടിയെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം ആരംഭിക്കുന്നത്തിനും സംവിധാനം സഹായിക്കും.