
മുംബൈ: 2027-ൽ നാസിക്കിലും ത്രയംബകേശ്വറിലും നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്കുള്ള സമഗ്രമായ ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി(Simhastha Kumbh Mela). 13 പ്രധാന അഖാരകളിൽ നിന്നുമുള്ള പ്രതിനിധികൾ, മതനേതാക്കൾ, സന്യാസിമാർ, പുരോഹിതന്മാർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
സിംഹസ്ഥ കുംഭമേളഇക്കായി ഗോദാവരി നദിയുടെ തടസ്സമില്ലാത്തതും ശുദ്ധവുമായ ഒഴുക്ക് ഉറപ്പാക്കാൻ ഒരു സമർപ്പിത പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ശുചിത്വം, ജനക്കൂട്ട നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന നാസിക് കുംഭമേള, ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മതസമ്മേളനങ്ങളിൽ ഒന്നാണ്. ദശലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേളയ്ക്ക് എത്തുന്നത്.