ഇന്ദ്രയാനി പാലം തകർന്ന് അപകടം: ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി | Indrayani bridge collapse

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നു വീണത്.
 Indrayani bridge collapse
Published on

പൂനെ: പൂനെ ജില്ലയിലെ തലേഗാവിനടുത്തുള്ള ഇന്ദ്രയാനി നദിയിലെ പാലം തകർന്ന് 4 പേർ മരിച്ച സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഹായ ധനം പ്രഖ്യാപിച്ചു(Indrayani bridge collapse). ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മാത്രമല്ല; തകർച്ചയിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സൈപ്രസിൽ ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഫോണിൽ സംസാരിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നു വീണത്. അപകടത്തിൽ വിനോദ സഞ്ചാരികളായ 4 പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com