

മഹാരാഷ്ടയില്‍ മന്ത്രിസഭാ വിപുലീകരണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍. ഇന്ന് 39 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളുടെ കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടി വരും. നാഗ്പൂരിലെ രാജഭവനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഭൂരിഭാഗം മുന്‍ മന്ത്രിമാര്‍ക്കും ഒരവസരം കൂടി ലഭിച്ചു. ബിജെപിയില്‍ നിന്ന് 19 പേരും ശിവസേനയില്‍ എന്‍സിപിയില്‍ നിന്നും 10 പേരുമാണ് ഇന്ന് മന്ത്രിമാരായി ചുമതലയെടുത്തത്. മന്ത്രിസഭയില്‍ ശേഷിക്കുന്നത് ഒരു ഒഴിവാണ്. ഇത് ബിജെപിക്ക് തന്നെ ലഭിച്ചേക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍ കുലെ, പങ്കജ മുണ്ടെ, ധനഞ്ജയ് മുണ്ടെ, രാധാകൃഷ്ണ വിഖേ പാട്ടില്‍ മുതലായ പ്രമുഖര്‍ ഇന്നത്തെ പട്ടികയില്‍ ഉണ്ടായിരുന്നു. മന്ത്രിമാരുടെ എണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കം ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അവസാനിച്ചത്.