“മഹാകുംഭമേള അർത്ഥശൂന്യം” – ലാലുപ്രസാദ് യാദവ് | Mahakumbha Mela

“മഹാകുംഭമേള അർത്ഥശൂന്യം” – ലാലുപ്രസാദ് യാദവ് | Mahakumbha Mela
Published on

പാട്ന: മഹാകുംഭമേള അർത്ഥശൂന്യമാണെന്ന് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു(Mahakumbha Mela). ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് പ്രതികരണം നടത്തിയത്.

'തിക്കിലും തിരക്കിലും ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ അപര്യാപ്തമായ ക്രമീകരണങ്ങളാണ് തുറന്നുക്കാട്ടുന്നത്. റെയിൽവേയുടെ സമ്പൂർണ പരാജയമാണിത്. റെയിൽവേ മന്ത്രി രാജിവയ്ക്കണം" – ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. പ്രീണന രാഷ്ട്രീയം കൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ആരോപിച്ച് ബി.ജെ. പി  പ്രവർത്തകർ രംഗത്തെത്തി. ലാലുപ്രസാദ് യാദവിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com