
മഹാകുംഭ് നഗർ: മഹാകുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്നാനം നടത്തി(Mahakumbha Mela). കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കുചേർന്നു.
പ്രയാഗ്രാജില്, ഇന്ന് രാവിലെ 10.30 ന് എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രയാഗ്രാജില് വലിയ സുരക്ഷാക്രമീകരണങ്ങളാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തി ത്രിവേണീ സംഗമത്തില്‍ സ്നാനം നടത്തിയിരുന്നു.