Maha Kumbh

66 കോടി പുണ്യ സ്നാനങ്ങളോടെ മഹാ കുംഭ മേള അവസാനിച്ചുവെന്ന് UP സർക്കാർ | Maha Kumbh Mela 2025

ഇന്നലെ മാത്രം എത്തിയത് 1.18 കോടി പേരാണ് എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്
Published on

ലഖ്നൗ: മഹാ കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തിയെന്ന് അറിയിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്നലെ മാത്രം എത്തിയത് 1.18 കോടി പേരാണ് എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. (Maha Kumbh Mela 2025 )

ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം ആണെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കുംഭമേളയ്‌ക്കെതിരെ വിമർശനം തുടരുകയാണ് അഖിലേഷ് യാദവ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർത്ഥ കണക്ക് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം ചോദിച്ചത്.

Times Kerala
timeskerala.com