
ചെന്നൈ: മധുര സ്വദേശിയായ കാർത്തിക്കി(17)ന്റെ കസ്റ്റഡി മരണത്തിൽ 4 പോലീസുകാർക്ക് തടവിന് ശിക്ഷ വിധിച്ച് മധുര ജില്ലാ സെഷൻസ് കോടതി(Madurai Custody Death).
ഇൻസ്പെക്ടർ അലക്സ് രാജ്, കോൺസ്റ്റബിൾമാരായ സതീഷ്, രവി, രവിചന്ദ്രൻ എന്നിവർക്കാണ് കോടതി 11 വർഷം തടവ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിമിനൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി എസ്എസ് കോളനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ കാർത്തിക്കിനെ ചോദ്യം ചെയ്യലിനിടെ, പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ വിധിപറഞ്ഞ കോടതി നാലുപേർക്കും 11 വർഷം കഠിന തടവ് വിധിച്ചു.