മീററ്റ്: 22 വയസ്സുള്ള മദ്രസ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച കേസിൽ പുരോഹിതനെ അറസ്റ്റ് ചെയ്തതായി പോലീസ്. ബീഹാർ നിവാസിയായ ഇര, പുരോഹിതൻ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും പറഞ്ഞു. പുരോഹിതന്റെ ഭാര്യ പലതവണ ഭീഷണിപ്പെടുത്തിയെന്നുമാണ് അവർ ആരോപിച്ചത്.(Madrassa Student Raped and Forced To Undergo Abortion)
പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീ മൂന്ന് വർഷം മുമ്പ് അവിടെ വന്നിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു.