
ടിൻസുകിയ: അസമിൽ സർക്കാർ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന മദ്രസ പൊളിച്ചുമാറ്റി(Madrasa). ഇസ്‌ലാം പുരോഹിതനായ നൂർ ഇസ്ലാമാണ് സ്ഥാപനം നടത്തിയിരുന്നത്.
ലോഹരി കചാരി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന മദ്രസയാണ് പ്രദേശവാസികളുടെ സമ്മർദ്ദത്തിന് വഴങ്ങി പൊളിച്ചുമാറ്റിയത്. ഒരു വർഷത്തോളമായി സർക്കാർ അനുമതിയില്ലാതെയാണ് മദ്രസ പ്രവർത്തിച്ചിരുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി കമ്മിറ്റി തന്നെയാണ് ഒരു ബുൾഡോസർ ഏർപ്പാട് ചെയ്ത് കെട്ടിടം പൊളിച്ചുമാറ്റിയത്.