നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു മദ്രാസ് ഹൈക്കോടതി | NEET

പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകിയിട്ട് ഫലം പ്രസിദ്ധീകരിച്ചാൽ മതി
Court
Published on

ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു മദ്രാസ് ഹൈക്കോടതി. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകിയിട്ട് ഫലം പ്രസിദ്ധീകരിച്ചാൽ മതിയെന്ന് കോടതി.

45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണു നടപടി. കേസ് ജൂൺ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4നാണു പരീക്ഷ നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com