'സാംസ്ക്കാരിക അവകാശം അല്ല, അനുമതി നൽകാൻ ആകില്ല': കോഴിപ്പോരിനുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി | Cockfighting

മൃഗങ്ങൾ തമ്മിലുള്ള പോര് സംഘടിപ്പിക്കുന്നത് നിലവിലെ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
'സാംസ്ക്കാരിക അവകാശം അല്ല, അനുമതി നൽകാൻ ആകില്ല': കോഴിപ്പോരിനുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി | Cockfighting
Published on

ചെന്നൈ: കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് പറഞ്ഞ മദ്രാസ് ഹൈക്കോടതി, കോഴിപ്പോര് സംഘടിപ്പിക്കാൻ അനുമതി തേടി മധുര സ്വദേശി മുവേന്തൻ നൽകിയ ഹർജി തള്ളി. മൃഗങ്ങൾ തമ്മിലുള്ള പോര് സംഘടിപ്പിക്കുന്നത് നിലവിലെ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. (Madras High Court dismisses petition for cockfighting, says It is not a cultural right)

കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും, 'ആടുകളം' സിനിമയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടാകാം എന്നും കോടതി പരാമർശിച്ചു. എന്നാൽ നിലവിലെ നിയമപ്രകാരം കോഴിപ്പോര് നടത്താൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട്ടിൽ നിയമം മാറ്റിയതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാൽ നോക്കാമെന്നും, അതിനുമുൻപ് കോഴിപ്പോരിന് സാംസ്‌കാരിക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കത്തി ഇല്ലാതെ കോഴിപ്പോര് നടത്താൻ അനുമതി തേടി മുവേന്തൻ നൽകിയ അപേക്ഷ നേരത്തെ ജില്ലാ കളക്ടർ തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com