ക്ഷേമ പദ്ധതി പരസ്യങ്ങളിൽ രാഷ്ട്രീയ വ്യക്തി, ചിഹ്നങ്ങൾ, പേരുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി | welfare scheme

തമിഴ്‌നാട് സർക്കാരിനെ വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയാണ് ഇന്ന് ഇടക്കാല നിർദ്ദേശം പുറപ്പെടുവിച്ചത്.
madras court
Published on

ചെന്നൈ: ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ ഉൾപ്പെടുത്തലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി(welfare scheme). പദ്ധതികളുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ വ്യക്തികളുടെയോ, മുൻ മുഖ്യമന്ത്രിമാരുടെയോ, നേതാക്കളുടെയോ, പാർട്ടി ചിഹ്നങ്ങളുടെയോ പേരോ ഫോട്ടോയോ ഉപയോഗിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

തമിഴ്‌നാട് സർക്കാരിനെ വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയാണ് ഇന്ന് ഇടക്കാല നിർദ്ദേശം പുറപ്പെടുവിച്ചത്. എ.ഐ.എ.ഡി.എം.കെ എംപി സി.വി.ഷൺമുഖം, അഭിഭാഷകൻ ഇനിയൻ എന്നിവർ സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. പരസ്യങ്ങളിൽ പാർട്ടി ചിഹ്നങ്ങളോ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ വ്യക്തികളുടെ ഫോട്ടോയോ നാമമോ ഉപയോഗിക്കുന്നത് പ്രഥമദൃഷ്ട്യാ സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com