
ചെന്നൈ: കന്നുകാലികളെ കണ്ടെയ്നറിൽ കൊണ്ടുപോകുന്നതിൽ മാർഗ്ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരികാകാൻ സാധിക്കില്ലെന്നും, ക്രൂരമായ നടപടിയാണ് ഇതെന്നും നിരീക്ഷിച്ച കോടതി, കണ്ടെയ്നറിനുള്ളിൽ കന്നുകാലികൾക്ക് കിടക്കാൻ മതിയായ ഇടം നൽകണമെന്നും ആവശ്യപ്പെട്ടു.(Madras HC on transportation of cattle )
ഇവ ഉണർന്നിരിക്കാൻ വേണ്ടി കണ്ണിൽ മുളക് തേയ്ക്കുന്നത് അതിക്രൂരമാണെന്ന് പറഞ്ഞ കോടതി, ഇവയെ വാഹനത്തിൽ കയറ്റുന്നതിന് മുൻപ് കണ്ടെയ്‌നർ വൃത്തിയാക്കണമെന്നും നിർദേശിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നൽകണമെന്നും, കാലികൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽജനമെന്നും കോടതി മാർഗ്ഗരേഖയിലൂടെ വ്യക്തമാക്കി.