
മധ്യപ്രദേശ്: ഹൈ-ടെൻഷൻ വൈദ്യുതി ലൈനുകളിൽ 1.53 ലക്ഷത്തിലധികം പക്ഷി സംരക്ഷണ ഉപകരണങ്ങളും ഏകദേശം 10,000 സംരക്ഷണ ഉപകരണങ്ങളും സ്ഥാപിച്ച് മധ്യപ്രദേശ് സർക്കാർ(bird protection devices). സംസ്ഥാന ഊർജ്ജ വകുപ്പിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
വനങ്ങൾ, തണ്ണീർത്തടങ്ങൾ, ദേശാടന പാതകൾ എന്നിവയിലൂടെ കടന്നുപോകുന്ന ട്രാൻസ്മിഷൻ ലൈനുകളിൽ നിന്നും വൈദ്യുതാഘാതമേറ്റ് പല വംശനാശഭീഷണി നേരിടുന്ന പക്ഷികളും ചത്തൊടുങ്ങുന്നതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് പക്ഷി ഇനങ്ങളെ സംരക്ഷിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയത്. അതേസമയം വന്യജീവി വിദഗ്ധർ ഈ ശ്രമത്തെ സ്വാഗതം ചെയ്തു