
ഭോപ്പാൽ: മന്ദ്‌സൗറിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് സഞ്ചരിച്ചിരുന്ന ഹോട്ട് എയർ ബലൂണിന് തീപിടിച്ചു(Madhya Pradesh C M Dr. Mohan Yadav). ഗാന്ധി സാഗർ ഫോറസ്റ്റ് റിട്രീറ്റിൽ നടന്ന ഒരു ഔദ്യോഗിക പരിപാടിക്കിടെ ശനിയാഴ്ച രാവിലെയാണ് സംഭവം.
തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ സുരക്ഷിതമായി രക്ഷപ്പെടുത്ത്തുകയായിരുന്നു. തീപിടിത്തം ആശങ്കയുണ്ടാക്കിയെങ്കിലും തീ നിയന്ത്രണവിധേയമാക്കിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി സുരക്ഷിതനാണെന്നും വൃത്തങ്ങൾ അറിയിച്ചു.