
മുംബൈ: മാധബി പുരി ബുച്ച് ക്രമവിരുദ്ധമായി കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്ന് വരുമാനം നേടിയതായി ആരോപണം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ഡയറക്ടർബോർഡ് അംഗമായിരിക്കെ ഇവർ ചട്ടവിരുദ്ധമായി വരുമാനമുണ്ടാക്കിയതായാണ് ആരോപണം.
മാധബി പുരി ബുച്ച് സെബി ഡയറക്ടർ ബോർഡിലെത്തുന്നത് 2017-ലാണ്. 2022ലാണ് ചെയർപേഴ്സണായി ചുമതലയേൽക്കുന്നത്. പുതിയ വെളിപ്പെടുത്തൽ ഈ ഏഴുവർഷവും ഇവർക്ക് അഗോറ അഡ്വൈസറിയിൽ 99 ശതമാനം ഓഹരികളുണ്ടായിരുന്നതായാണ്.
രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ രേഖകളിൽ സൂചിപ്പിക്കുന്നത് ഈ കാലയളവിൽ ഇവർക്ക് 3.71 കോടി രൂപ വരുമാനമായി ലഭിച്ചതായാണ്. ബുച്ച് പറയുന്നത് സെബിക്ക് മുൻപാകെ കൺസൾട്ടൻസി കമ്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതായാണ്.