
ഹോഷിയാർപൂർ: പഞ്ചാബിലെ ഹോഷിയാർപൂരിൽ എൽപിജി ടാങ്കറിന് തീപിടിച്ചു(LPG tanker). അപകടത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. മണ്ടിയാല വ്യാവസായിക മേഖലയിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് 15 ഓളം കടകളും 5 ഓളം വീടുകളും പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.