Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalLPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK |...

LPG വിലക്കയറ്റം: പ്രതിസന്ധിയിലായി തമിഴ്‌നാട്ടിലെ ഹോട്ടൽ മേഖല, കേന്ദ്രത്തിനെതിരെ DMK | LPG

🎙️ Latest Podcast

ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ തമിഴ്‌നാട്ടിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിൽ. വിലവർധന താങ്ങാനാവാതെ വന്നതോടെ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. (LPG price hike, Tamil Nadu’s hotel sector in crisis, DMK against the Center)

പാചകവാതകത്തിന്റെ ലഭ്യതക്കുറവും അമിതവിലയും മൂലം ഉച്ചഭക്ഷണമടക്കമുള്ളവയുടെ വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുകയാണ്. പല ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

പാചകവാതക വിലവർധനയെ കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഡിഎംകെ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്ന് കനിമൊഴി എംപി പറഞ്ഞു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി കോവിഡ് കാലത്തെ പ്രതിസന്ധികളെ ഓർമ്മിപ്പിക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.