
മുസാഫർനഗർ: ചണ്ഡീഗഡിലെ ഒരു ഹോട്ടൽ മുറിയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത കാമുകിയെയും മരിച്ച നിലയിൽ കണ്ടെത്തി(Lovers found dead). ബെഗരസ്പൂർ ഗ്രാമ സ്വദേശിയായ അർഷാദിനെയും(21) , 17 വയസ്സുള്ള പെൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഒളിച്ചോടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. ആഗസ്റ്റ് 18 ന് വീടുവിട്ടിറങ്ങിയ ഇരുവരെയും വ്യാഴാഴ്ചയാണ് ജീവനറ്റ നിലയിൽ ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.