
ലഖ്‌നൗ: ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചിൽ 13 കാരൻ ആത്മഹത്യ ചെയ്തു(suicide). ഓൺലൈൻ ഗെയിമിലൂടെ 14 ലക്ഷം രൂപ നഷ്ടപ്പെട്ട മനോദുഃഖത്തിലാണ് തൂങ്ങിമരിച്ചത്.
തിങ്കളാഴ്ച ബാങ്ക് ശാഖ സന്ദർശിച്ച പിതാവ് അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ ബാങ്ക് മാനേജർക്ക് പരാതി നൽകുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ശേഷം പിതാവ് വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് കുട്ടി മുറിയിലേക്ക് പോയി ആത്മഹത്യ ചെയ്തത്. സഹോദരി രാത്രിയിൽ മുറിയിലേക്ക് പോയപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു.