ഗുവാഹത്തി: അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ 21 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അസമിൽനിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്.(Lorry carrying workers falls 1000 feet into gorge in Arunachal Pradesh)
ചൈന അതിർത്തിക്ക് സമീപമുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിൽ ഡിസംബർ 8-ന് രാത്രിയിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഏകദേശം 1000 അടി താഴ്ചയിലേക്കാണ് പതിച്ചത്.
പ്രദേശത്തിന്റെ വിദൂര സ്വഭാവം, ശൃംഖലാ ബന്ധമില്ലായ്മ, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകടവിവരം പുറംലോകം അറിയുന്നത്. അപകടസ്ഥലത്ത് നിന്ന് നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.