മുൻ പിഡബ്ല്യുഡി എൻജിനീയറുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്; പിടിച്ചെടുത്തത് 3 കോടിയുടെ സ്വർണം

മുൻ പിഡബ്ല്യുഡി എൻജിനീയറുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്; പിടിച്ചെടുത്തത് 3 കോടിയുടെ സ്വർണം

Published on

ഭോപ്പാൽ: മധ്യപ്രദേശിൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് (PWD) ചീഫ് എൻജിനീയറായി വിരമിച്ച ജി.പി. മെഹ്‌റയുടെ വീട്ടിലും മറ്റ് സ്വത്തുവകകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത വൻ സമ്പാദ്യം കണ്ടെത്തി. മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഭോപ്പാലിലെയും നർമ്മദാപുരത്തെയും വസതികളിലാണ് ലോകായുക്ത മിന്നൽ പരിശോധന നടത്തിയത്.

3 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം,കിലോക്കണക്കിന് വെള്ളി, നർമ്മദാപുരത്ത് ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും ഉൾപ്പെടുന്ന ഫാം ഹൗസിന്റെ രേഖകൾ, മണിപുരം കോളനിയിലെ ആഡംബരവസതിയുടെ രേഖകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.പണമായി 8.79 ലക്ഷം രൂപ, 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ, 56 ലക്ഷം രൂപ വിലമതിക്കുന്ന നിക്ഷേപങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തവയിൽ പെടുന്നു.

അതേസമയം , ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ ബിസിനസ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും ലക്ഷങ്ങൾ കണ്ടുകെട്ടി.

പിടിച്ചെടുത്ത സ്വത്തുവകകൾ എണ്ണിത്തിട്ടപ്പെടുത്താൻ ലോകായുക്ത പ്രത്യേക യന്ത്രം ഉപയോഗിച്ചു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനാണ് മുൻ എൻജിനീയർക്കെതിരെ ലോകായുക്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

Times Kerala
timeskerala.com