ന്യൂഡൽഹി: ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ ലോക്സഭ സെക്രട്ടേറിയറ്റ് റിപ്പോർട്ട് തേടി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്.
കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും സെക്രട്ടറിയേറ്റ് നിര്‍ദേശമുണ്ട്.എംപിമാരായ ഷാഫിപറമ്പിലിൽ, കൊടിക്കുന്നിൽസുരേഷ് എന്നിവരുടെ പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിന്റെ നടപടി.
പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഷാഫി പരാതി നല്‍കിയത്.പേരാമ്പ്ര ഡിവൈഎസ്പിയായ എന്‍ സുനില്‍ കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ചതിനാല്‍ ഇക്കാര്യത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.