ന്യൂഡൽഹി : പ്രതിപക്ഷ ബഹളങ്ങൾക്കിടെ പല തവണ നിർത്തിവയ്‌ക്കേണ്ടി വന്ന സഭ വീണ്ടും സമ്മേളിച്ചു. പ്രതിഷേധങ്ങൾക്കിടയിലും അമിത് ഷാ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ സംയുക്ത സമിതിക്ക് വിടാനുള്ള പ്രമേയം ലോക്‌സഭ പാസാക്കി. വൈകുന്നേരം 5 മണി വരെ സഭ പിരിഞ്ഞു.(Lok Sabha passes resolution to refer the three Bills introduced by Amit Shah to Joint Committee of Parliament)
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതിനുള്ള മൂന്ന് ബില്ലുകൾആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാനുള്ള പ്രമേയം ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധിച്ച് സ്പീക്കർ ഓം ബിർള സഭ വൈകുന്നേരം 5 മണി വരെ പിരിച്ചുവിട്ടു.
പ്രതിപക്ഷത്തിന്റെ പെരുമാറ്റം സഭയുടെ ബഹുമാനത്തിന് എതിരാണെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. "ഇങ്ങനെയാണോ നിങ്ങൾ പ്രതിഷേധിക്കുന്നത്? ഇത് ശരിയായ പെരുമാറ്റമല്ല. നിങ്ങൾ സഭയെ ഇങ്ങനെ അനാദരിക്കരുത്," അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി അംഗങ്ങൾ രാജ്യസഭയിൽ ഐഐഎം ഭേദഗതി ബില്ലിനെ പിന്തുണച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഭേദഗതി) ബില്ലിനെ പിന്തുണച്ച് നിരവധി അംഗങ്ങൾ സംസാരിച്ചു. ബി.ജെ.പി അംഗങ്ങളായ ഗീത (അലിയാസ്) ചന്ദ്രപ്രഭ, രാംഭായ് ഹർജിഭായ് മൊകാരിയ, നരേഷ് ബൻസാൽ, കെ.ലക്ഷ്മൺ, കാനാട് പുർകയസ്ത, മറ്റ് പാർട്ടികളിൽ നിന്നുള്ള, വൈ.എസ്.ആർ.സി.പി.യിലെ ഗൊല്ല ചന്ദ്രബാബു, എ.ഐ.എ.ഡി.എം.കെ.യിലെ നിരഞ്ജൻ ബിഷി. ബി ആർ എസിലെ വഡ്ഡിരാജു എന്നിവർ അവരുടെ പിന്തുണ അറിയിച്ചു.
നേരെത്തെ കയ്യാങ്കളി നടന്നതിനാൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ അണിനിരത്തിയിരുന്നു. പിന്നാലെയാണ് ബിൽ അവതരണം പൂർത്തിയാക്കിയത്. ഇതോടെ പ്രതിപക്ഷം കൂവിവിളിക്കാനും തുടങ്ങി.