
ജയ്പുർ: ഇന്ത്യൻ അതിർത്തി ജില്ലകളിൽ പാക് പ്രകോപനം ശക്തമായതോടെ രാജസ്ഥാനിലെ മൂന്ന് പ്രദേശങ്ങളിൽ റെഡ് അലേർട്ടും ലോക്ക്ടൗണും പ്രഖ്യാപിച്ചു(Lockdown). രാജസ്ഥാനിലെ ബാർമർ, ശ്രീ ഗംഗാനഗർ, ജോധ്പുർ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുകൊണ്ട് ബാർമർ ജില്ലാ കളക്ടർ ടിന ദാബി ഉത്തരവ് ഇറക്കിയത്.
കടകമ്പോളങ്ങൾ അടച്ചിടണം. എത്രയും വേഗം ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം. മാർക്കറ്റുകൾ അടച്ചിടണം. പൊതുവിടങ്ങളിൽ കൂടിയുള്ള സഞ്ചാരം ഉടൻ നിർത്തിവെക്കണം തുടങ്ങിയ അറിയിപ്പുകൾ ജാഗ്രത നിർദേശത്തിൽ ഉണ്ട്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.