ലോബ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2025 അതുല്‍ ദിനകര്‍ റാണെയ്ക്ക് സമ്മാനിച്ചു

ലോബ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2025 അതുല്‍ ദിനകര്‍ റാണെയ്ക്ക് സമ്മാനിച്ചു

ലോബ (ലൊയോള ഓള്‍ഡ് ബാച്ചസ് അസോസിയേഷന്‍) ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് 2025 ബ്രഹ്‌മോസ് എയ്റോസ്പെയ്സ് സി.ഇ.ഒയും ഡി.ആര്‍.ഡി.ഒ ഡയറക്ടര്‍ ജനറല്‍ അതുല്‍ ദിനകര്‍ റാണെയ്ക്കും യങ്ങ് അച്ചീവര്‍ അവാര്‍ഡ് വൈ അള്‍ട്ടിമേറ്റ് കോ-ഫൗണ്ടര്‍ ബിനോയ് സ്റ്റീഫനും സമ്മാനിച്ചു. ലോബ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് (പബ്ലിക്ക് അവാര്‍ഡ്) കെ.എസ്.ഐ.ഡി.സി ചെയര്‍മാനും പെനിന്‍സുല പോളിമേഴ്സ് ലിമിറ്റഡ് ഫൗണ്ടര്‍ മാനേജിങ്ങ് ഡയറക്ടറുമായ ബാലഗോപാല്‍ ചന്ദ്രശേഖറിനും നല്‍കി. ലൊയോളയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ലൊയോള ഓള്‍ഡ് ബാച്ചസ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ലോബ ഇന്‍സ്റ്റിറ്റ്യൂട്ടഡ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്സ് (ജി.എല്‍.എ) ട്രിവാന്‍ഡ്രം ക്ലബ്ബ്, സുബ്രഹ്‌മണ്യം ഹാളില്‍ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. ചടങ്ങില്‍ ലൊയോള സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ, ലോബ പ്രസിഡന്റ് ജേക്കബ് മാത്തന്‍, സെക്രട്ടറി അലക്‌സ് ഫിലിപ്പ്, ലോബ വൈസ് പ്രസിഡന്റ് റാം മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി മുഖ്യാതിഥിയായി.

'ലൊയോള എന്നത് ഞങ്ങള്‍ക്ക് രണ്ടാമത്തെ വീടാണ്. ഇവിടുന്നാണ് ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പല മൂല്യങ്ങളും ഞങ്ങള്‍ പഠിച്ചത്. നേതൃപാടവം, അനുകമ്പ, സഹാനുഭൂതി തുടങ്ങിയ പല കാര്യങ്ങളും ജീവിതത്തില്‍ പുലര്‍ത്താനായതിലും ഞാന്‍ ഇന്നീ നിലയില്‍ എത്തിയതിനും എന്നും ലൊയോളയോട് കടപ്പെട്ടിരിക്കും. ഈ പുരസ്‌കാരം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്', ഗ്ലോബല്‍ ലീഡര്‍ഷിപ് അവാര്‍ഡ് ലഭിച്ച അതുല്‍ ദിനകര്‍ റാണ പറഞ്ഞു.

'പഠിച്ചിറങ്ങി എന്റെ ലക്ഷ്യത്തിലേക്ക് പോകാനായി കമ്പനി തുടങ്ങി പല ഘട്ടങ്ങളിലും സാമ്പത്തികമായും അല്ലാതെയും എന്നെ ഏറെ സഹായിച്ചത് 'ലോബയാണ്'. അത് കൊണ്ട് തന്നെ ഈ പുരസ്‌കാരം എനിക്ക് അല്ല മറിച്ച് എല്ലാ ലൊയോള പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും അവകാശപ്പെട്ടതാണ്', യങ് അച്ചീവേഴ്സ് പുരസ്‌കാരം നേടിയ ബിനോയ് സ്റ്റീഫന്‍ പറഞ്ഞു.

'1975ല്‍ രൂപം കൊടുത്ത 'ലോബ' ഈ വര്‍ഷം അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ലോകത്തിന്റെ പല കോണുകളിലും മികച്ച പദവികളില്‍ ലയോളയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഉണ്ട്. ലീഡര്‍ഷിപ്പ്, എക്സലന്‍സ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് ഈ പല കോണുകളില്‍ നിന്നുള്ള പ്രതിഭകളെ ആദരിക്കാനും മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുവാനാണ്', ലോബ പ്രസിഡന്റ് ജേക്കബ് മാത്തന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com