ഗുജറാത്ത് : അമ്രേലി ജില്ലയിൽ അഞ്ച് വയസ്സുള്ള കുട്ടിയെ സിംഹം കടിച്ചുകീറി കൊന്നു(Lion). സിംഹത്തിന്റെ ആക്രമണത്തിൽ ഗുൽസിംഗ് ഹരിലാൽ അജ്‌നേര എന്ന കുടിക്കാൻ ജീവൻ നഷ്ടമായത്. കുട്ടിയെ കടത്തിക്കൊണ്ടു പോയ സ്ഥലത്തു നിന്നും ഏകദേശം 100 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. തോർഡി ഗ്രാമത്തിനടുത്തുള്ള ഒരു ഫാമിൽ നിന്ന് സിംഹം കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയതായി സവർകുണ്ട്ല റേഞ്ച് ഫോറസ്റ്റ് ഓഫീസർ സ്ഥിരീകരിച്ചു. അതേസമയം സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം സിംഹത്തെ കൂട്ടിലടച്ച് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.