
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ ലഗേജുകൾ തൂക്കിനോക്കുന്ന സൗകര്യം വരുന്നതായി റെയിൽവേ മന്ത്രാലയം അറിയിച്ചു(train). സുരക്ഷയും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കലാണ് നടപടിക്ക് പിന്നിൽ.
യാത്രക്കാർ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ലഗേജുകൾ കൊണ്ടു പോയാൽ അധിക ചാർജ് നൽകേണ്ടി വരുമെന്നും റെയിൽവേ അറിയിച്ചു. പുതിയ സംവിധാനം പ്രയാഗ്‌രാജ് ഡിവിഷനിലെ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രയാഗ്‌രാജ് ജംഗ്ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദർഗഞ്ച്, കാൺപൂർ സെൻട്രൽ, മിർസാപൂർ, തുണ്ട്ല, അലിഗഡ് ജംഗ്ഷൻ, ഗോവിന്ദ്പുരി, ഇറ്റാവ തുടങ്ങിയ സ്റ്റേഷനുകളിലാണ് സംവിധനം ആദ്യം നടപ്പിലാക്കുക.