
ഉത്തർ പ്രദേശ്: മഹോബയിലെ പാസ്വരയിൽ സ്ഫോടകവസ്തുക്കളിൽ ഇടിമിന്നലേറ്റ് രണ്ടു മരണം(stone mine). രണ്ടുപേർക്ക് പരിക്കേറ്റു. തൊഴിലാളികളായ സലിം, നാരായൺ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കല്ല് ഖനനത്തിനിടെ, പർവതക്കുഴികളിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കളിലാണ് ഇടിമിന്നലേറ്റ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തി പരിശോധന നടത്തി. ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെയാണ് തൊഴിലാളികൾ കല്ല് ഖനനത്തിൽ ഏർപ്പെട്ടിരുന്നതെന്നാണ് വിവരം.