
പട്‌ന: ബീഹാറിൽ ശക്തമായ മിന്നൽ ആക്രമണം(Lightning strike). ഞായറാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 9 മണിക്കും ഇടയിലാണ് സംഭവം നടന്നത്. സംസ്ഥാനത്ത് ഇടിമിന്നലിൽ 9 പേർ മരിച്ചതായാണ് വിവരം.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ പട്‌ന, ഗയ, വൈശാലി, ബങ്ക എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗയ ജില്ലയിൽ സൂര്യമണ്ഡലം ചെക്ക്‌പോസ്റ്റിനു സമീപം ഇടിമിന്നലേറ്റ് മൂന്ന് ബൈക്ക് യാത്രികർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ബങ്ക ജില്ലയിൽ 4 പേരാണ് ശക്തമായ മിന്നലിൽ പൊള്ളലേറ്റു മരിച്ചത്. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് സംസ്ഥാനം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.